വിരാട് കോലിയും മകളും I Photo: instagram| Virat Kohli
പ്രിയപ്പെട്ടവരെ എങ്ങനെ സ്‌നേഹത്താല്‍ പൊതിയണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് നന്നായി അറിയാം. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയോടുള്ള തന്റെ അളവറ്റ സ്‌നേഹത്തെ കുറിച്ച് കോലി പലതവണ വാചാലനായിട്ടുണ്ട്. ഇപ്പോള്‍ ഈ സ്‌നേഹം പങ്കിടാന്‍ ഒരാള്‍ കൂടിയുണ്ട്. ഇരുവരുടേയും മകള്‍ വാമിക.
നിലവില്‍ ട്വന്റി-20 ലോകകപ്പിനായി യു.എ.ഇയിലാണ് കോലിയുള്ളത്. കോലിയോടൊപ്പം അനുഷ്‌കയും മകളുമുണ്ട്. എന്നാല്‍ ഇരുവരേയും ഒന്ന് കെട്ടിപ്പിടിക്കണമെങ്കില്‍ കോലിക്ക് ഇനിയും കാത്തിരിക്കണം. ഇന്ത്യന്‍ ടീമിന്റെ ബയോ ബബ്ള്‍ സംവിധാനത്തിനുള്ളിലാണ് കോലി. ബബ്‌ളിനുള്ളിലെത്തണമെങ്കില്‍ അനുഷ്‌ക ആദ്യം ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കണം.
ഈ ക്വാറന്റെയ്‌ന് ഇടയില്‍ കോലിയുടെ ചില ചിത്രങ്ങള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വിരസമായ ക്വാറന്റെയ്ന്‍ രസകരമാക്കാന്‍ ശ്രമിക്കുന്ന കോലിയുടെ ചിത്രങ്ങളാണ് അത്. ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും മുറ്റത്ത് നിന്നും കോലി കൈവീശുന്നതാണ് ചിത്രത്തിലുള്ളത്. ബബ്ള്‍ ജീവിതത്തിലെ സ്‌നേഹം എന്ന വിശേഷണവും ഈ ചിത്രങ്ങള്‍ക്ക് അനുഷ്‌ക നല്‍കിയിട്ടുണ്ട്.
ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ 24-ന് ആണ്. ആദ്യ മത്സരത്തില്‍ പാകിസ്താനാണ് എതിരാളികള്‍.
Content Highlights: Anushka Sharma in awe of Virat Kohlis adorable gestures during her quarantine in the UAE