ഇന്ത്യ - അഫ്ഗാന്‍ മത്സരം ഒത്തുകളിയാണെന്ന ആരോപണം തള്ളി അക്രവും വഖാറും


1 min read
Read later
Print
Share

ഇന്ത്യ വിജയിച്ചതിനു പിന്നാലെ പാകിസ്താന്‍ ഉറവിടമായ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മത്സരം ഒത്തുകളിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

Photo: AFP

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - അഫ്ഗാനിസ്താന്‍ മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ പാകിസ്താന്‍ താരങ്ങളായ വസീം അക്രവും വഖാര്‍ യൂനിസും.

ഇന്ത്യ വിജയിച്ചതിനു പിന്നാലെ പാകിസ്താന്‍ ഉറവിടമായ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മത്സരം ഒത്തുകളിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇത്തരം 'ഗൂഢാലോചന സിദ്ധാന്തങ്ങള്‍' അക്രവും വഖാറും തള്ളുകയായിരുന്നു.

''എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. ഇന്ത്യ വളരെ മികച്ച ഒരു ടീമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒന്ന് രണ്ട് മോശം ദിവങ്ങള്‍ ഉണ്ടായി എന്നേയുള്ളൂ.'' - വസീം അക്രം പറഞ്ഞു.

''ഇത് അര്‍ഥശൂന്യമായ കാര്യമാണ്. ഇത്തരം ആളുകള്‍ക്ക് അങ്ങനെ പ്രാധാന്യം കൊടുക്കരുത്.'' - വഖാര്‍ പ്രതികരിച്ചു.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസീഡന്‍ഡിനോടും പരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ നേരിയ പ്രതീക്ഷ നിലനില്‍ത്തണമെങ്കില്‍ അഫ്ഗാനെതിരേ വന്‍ വിജയം അനിവാര്യമായിരുന്നു. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം സ്വന്തമാക്കാനായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വഴി വ്യാപക പ്രചരണമുണ്ടായത്.

Content Highlights: wasim akram and waqar younis dismissed conspiracy theories regarding india afghanistan match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram