വൈരം മനസിലല്ല, മൈതാനത്ത് മാത്രം; മത്സരത്തിനു ശേഷം പാക് താരങ്ങളുമായി സമയം ചെലവിട്ട് കോലിയും ധോനിയും


1 min read
Read later
Print
Share

മത്സര ശേഷം പാക് താരങ്ങളോടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മെന്ററായി ടീമിനൊപ്പമുള്ള മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെയും പെരുമാറ്റം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു

Photo: AP

ദുബായ്: ക്രിക്കറ്റ് ലോകത്തെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം. ലോകകപ്പ് വേദികളിലാണെങ്കില്‍ അതിന് വീറും വാശിയും കൂടും. ട്വന്റി 20 ലോകകപ്പില്‍ ഝായറാഴ്ച നടന്ന ഇന്ത്യ - പാക് പോരാട്ടവും അത്തരത്തില്‍ തന്നെയായിരുന്നു. നിറഞ്ഞുകവിഞ്ഞ ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ലോകമെമ്പാടും 100 കോടിയിലേറെ പേരാണ് മത്സരം കണ്ടത്.

ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യമായി പാകിസ്താനോട് തോറ്റതും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ മികവില്‍ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സര ശേഷം പാക് താരങ്ങളോടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മെന്ററായി ടീമിനൊപ്പമുള്ള മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെയും പെരുമാറ്റം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.

virat kohli and ms dhoni interact with pakistan players after the match

പാകിസ്താന്‍ വിജയറണ്‍ കുറിച്ച ശേഷം റിസ്വാനെയും ബാബറിനെയും പുഞ്ചിരിച്ച മുഖത്തോടുകൂടി അഭിനന്ദിക്കുന്ന കോലിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഹാഷ്ടാഗില്‍ ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

ഇതോടൊപ്പം തന്നെ പാക് താരങ്ങളായ ബാബര്‍ അസം, ഇമാദ് വസീം, ഷുഐബ് മാലിക് എന്നിവരുമായി സംസാരിച്ച് നില്‍ക്കുന്ന ധോനിയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Content Highlights: virat kohli and ms dhoni interact with pakistan players after the match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram