ദേവോൺ കോൺവേ | Photo: AP
അബുദാബി: ക്രിക്കറ്റില്‍ അപൂര്‍വമായി സംഭവിക്കുന്ന ജഗ്ലിങ് ക്യാച്ചിന് സാക്ഷിയായി ട്വന്റി-20 ലോകകപ്പിലെ ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ സൂപ്പര്‍-12 മത്സരം. ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ദേവോണ്‍ കോണ്‍വേയാണ് ജഗ്ലിങ് ക്യാച്ചുമായി ആരാധകരെ അമ്പരപ്പിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഹസ്രതുള്ള സസായും മുഹമ്മദ് ഷഹ്‌സാദുമായിരുന്നു. ആദം മില്‍നെ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഷഹ്‌സാദ് പുറത്തായി. മില്‍നെയുടെ ബൗണ്‍സര്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച ഷഹ്‌സാദിന് പിഴച്ചു. വിക്കറ്റിന് പിന്നില്‍ കോണ്‍വേ പന്ത് കൈപ്പിടിയിലൊതുക്കി.
കോണ്‍വേയുടെ ഈ ക്യാച്ചാണ് ആരാധകര്‍ ഏറ്റെടുത്തത്. ആദ്യ രണ്ടു ശ്രമങ്ങളിലും വഴുതിപ്പോയെങ്കിലും മൂന്നാം ഊഴത്തില്‍ കോണ്‍വേ പന്ത് കൈപ്പിടിയിലൊതുക്കി. കോണ്‍വേയുടെ ഗ്ലൗസില്‍ നിന്ന് തെറിച്ച പന്ത് പിന്നാലെ അദ്ദേഹത്തിന്റെ കണങ്കൈയില്‍ തട്ടി. എന്നാല്‍ ഗ്രൗണ്ട് തൊടുന്നതിന് മുമ്പ് കോണ്‍വേ ക്യാച്ചെടുക്കുകയായിരുന്നു. ഒരു നിമിഷത്തിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. 11 പന്തില്‍ നാല് റണ്‍സായിരുന്നു ഷഹ്‌സാദിന്റെ സമ്പാദ്യം.
Content Highlights: T20 World Cup New Zealand v Afghanistan Devon Conway's brilliant catch dismisses Mohammad Shahzad