ഷുഐബ് അക്തർ | Photo: AFP
ലാഹോര്‍: ട്വന്റി-20 ലോകകപ്പിന്റെ താരമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ തിരഞ്ഞെടുക്കാത്തതിലുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍. ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം.
'ട്വന്റി-20 ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരുന്നത്. ഇത് നീതിയുക്തമല്ലാത്ത തീരുമാനമാണ്.' അക്തര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് ബാബര്‍ അണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തത് വാര്‍ണറെയാണ്. ആറു മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 303 റണ്‍സാണ് അസം അടിച്ചെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 289 റണ്‍സോടെ പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വാര്‍ണര്‍.
Content Highlights: Shoaib Akhtar Feels Babar Azam Deserved To Become Man Of The Tournament In T20 World Cup 2021