ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം, അക്ഷര്‍ പട്ടേലിന് പകരം ശാര്‍ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി


1 min read
Read later
Print
Share

അക്ഷര്‍ പട്ടേല്‍ ശ്രേയസ്സ് അയ്യര്‍ക്കും ദീപക് ചാഹറിനുമൊപ്പം റിസര്‍വ് താരമായി ടീമിനൊപ്പം നില്‍ക്കും.

Photo: ANI

ദുബായ്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍. സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പകരമാണ് ശാര്‍ദുല്‍ ടീമിലിടം നേടിയത്. അക്ഷര്‍ പട്ടേല്‍ ശ്രേയസ്സ് അയ്യര്‍ക്കും ദീപക് ചാഹറിനുമൊപ്പം റിസര്‍വ് താരമായി ടീമിനൊപ്പം നില്‍ക്കും.

ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഒരുമിച്ചെടുത്ത തീരുമാനാണിത്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഒരു പേസ് ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ശാര്‍ദുലിന് ഗുണമായത്. ഇന്ത്യയ്ക്ക് വേണ്ടി 22 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച താരം 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശാര്‍ദുലിന് സാധിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീം: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, രവിചന്ദ്ര അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Content Highlights: Shardul Thakur replaces Axar Patel in India's T20 WC squad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram