സ്‌കോട്ട്‌ലൻഡ് വിക്കറ്റ് കീപ്പർ മാത്യു ക്രോസ് | Photo: twitter|ICC
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ സ്‌കോട്ട്‌ലന്‍ഡും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. സ്‌കോട്ട്‌ലന്‍ഡ് വിജയിക്കുകയാണെങ്കില്‍ സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യത കൂടുമായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെ വിറപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ് വീണു. 16 റണ്‍സിനായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ തോല്‍വി.
ഇന്ത്യന്‍ ആരാധകര്‍ സ്‌കോട്ട്‌ലന്‍ഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നുണ്ടെന്നത് സ്‌കോട്ടിഷ് താരങ്ങള്‍ക്കും നന്നായി അറിയാമായിരുന്നു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് ബൗളര്‍ ക്രിസ് ഗ്രീവ്‌സിനെ പ്രചോദിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണയെ കുറിച്ചാണ് പറഞ്ഞത്.
'നമ്മുടെ പിന്നില്‍ ഇന്ത്യയിലെ ജനങ്ങള്‍ മുഴുവനുണ്ട്. നീ ന്നായി ബൗള്‍ ചെയ്യൂ ഗ്രീവോ..' എന്നായിരുന്നു സ്റ്റമ്പിന് പിന്നില്‍ നിന്ന് ക്രോസ് വിളിച്ചുപറഞ്ഞത്. അത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
Content Highlights: Scotland’s Matthew Cross caught on stump mic while cheering leg spinner Chris Greaves