ന്യൂസീലന്‍ഡ് ജയിച്ചാല്‍ എന്തുചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകന്‍; ജഡേജയുടെ മറുപടി വൈറല്‍!


1 min read
Read later
Print
Share

Photo: ANI

ദുബായ്: അഫ്ഗാനിസ്താന്‍ - ന്യൂസീലന്‍ഡ് മത്സരത്തേക്കുറിച്ച് ചോദിച്ച മാധ്യമപ്രര്‍ത്തകന് രസകരമായ മറുപടിയുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ.

സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജഡേജയോട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ നിര്‍ണയിക്കുന്ന അഫ്ഗാനിസ്താന്‍ - ന്യൂസീലന്‍ഡ് മത്സരത്തെ കുറിച്ച് ചോദിച്ചത്.

''ന്യൂസീലന്‍ഡ് അഫ്ഗാനിസ്താനോട് തോറ്റാല്‍ നമ്മുടെ സാധ്യതകള്‍ വര്‍ധിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനോട് ന്യൂസീലന്‍ഡ് പരാജയപ്പെട്ടില്ലെങ്കിലോ?'', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

''അപ്പോള്‍ പിന്നെ ബാഗും പാക്ക് ചെയ്ത് വീട്ടില്‍ പോകും, വേറെന്ത് ചെയ്യാന്‍'' എന്നായിരുന്നു ജഡേജയുടെ രസകരമായ മറുപടി.

ഞായറാഴ്ച അബുദാബിയില്‍ നടക്കുന്ന അഫ്ഗാനിസ്താന്‍ - ന്യൂസീലന്‍ഡ് മത്സരത്തിലേക്കാണ് ഇന്ത്യന്‍ ആരാധകരെല്ലാം കണ്ണുംനട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ന്യൂസീലന്‍ഡ് അഫ്ഗാനോട് തോല്‍ക്കണം.

എന്നാല്‍, മത്സരത്തില്‍ ജയിക്കാനായാല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്താനൊപ്പം ന്യൂസീലന്‍ഡും സെമിയിലേക്ക് മുന്നേറും.

Content Highlights: ravindra jadeja gives cheeky answer to journalist on afghanistan new zealand match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram