'മുജീബിന് വേണമെങ്കില്‍ ഇന്ത്യ വൈദ്യസഹായം നല്‍കാം'; കിവീസിന്റെ തോല്‍വി ആഗ്രഹിച്ച് അശ്വിന്‍


1 min read
Read later
Print
Share

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുജീബ് ടീമിന് പുറത്തായിരുന്നു.

മുജീബുർ റഹ്മാനും ആർ അശ്വിനും | Photo: AFP

ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ ന്യൂസീലന്‍ഡിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. നമീബിയക്കും അഫ്ഗാനിസ്താനുമെതിരേയാണ് ന്യൂസീലന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസീലന്‍ഡ് തോറ്റാല്‍ മാത്രമേ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് നേരിയ സാധ്യത തുറക്കൂ.

ഈ പശ്ചാത്തലത്തില്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍. പരിക്കിന്റെ പിടിയിലായ അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന് ഇന്ത്യ മെഡിക്കല്‍ സഹായം നല്‍കാമെന്നായിരുന്നു അശ്വിന്റെ കമന്റ്.

മുജീബുര്‍ റഹ്മാന് വേഗത്തില്‍ സുഖം പ്രാപിച്ചാല്‍ ന്യൂസീലന്‍ഡിനെതിരേ അഫ്ഗാന്റെ ബൗളിങ് കരുത്ത് കൂടും. ഇതിനാലാണ് അശ്വിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുജീബ് ടീമിന് പുറത്തായിരുന്നു.

Content Highlights: Ashwin’s cheeky remark ahead of Afghanistan’s match against New Zealand

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram