'ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം എന്റെ ജന്മദിനത്തിലാകണമായിരുന്നു'; ടോസ് നേടിയ ശേഷം വിരാട് കോലി


1 min read
Read later
Print
Share

ലോകകപ്പിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കോലിക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു

ടോസ് നേടിയ സന്തോഷത്തിൽ വിരാട് കോലി | Photo: ICC

തിലും മനോഹരമായൊരു ജന്മദിന സമ്മാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടാകില്ല. നീണ്ട മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോലി ഒരു ടോസില്‍ വിജയിച്ചിരിക്കുന്നു. ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ സൂപ്പര്‍-12 മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോസ് നേടിയത്.

ലോകകപ്പിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കോലിക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. അതില്‍ ന്യൂസീലന്‍ഡിനോടും പാകിസ്താനോടും ഇന്ത്യ തോറ്റു. മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ചു. ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായി.

ടോസിന് ശേഷം ടീമിനെ കുറിച്ച് സംസാരിച്ചപ്പോഴും കോലി ടോസ് വിജയിച്ച കാര്യം പരാമര്‍ശിച്ചു. 'ഞാന്‍ ടോസ് നേടിയിരിക്കുന്നു. ഒരുപക്ഷേ എന്റെ ജന്മദിനത്തില്‍ നമ്മള്‍ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു.'ചിരിയോടെ കോലി പറഞ്ഞു. കോലി ടോസ് വിജയിച്ചത് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട് രസകരമായ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് അവിശ്വസനീയം എന്നായിരുന്നു പലരുടേയും പ്രതികരണം.

ഇതിന് മുമ്പും പിറന്നാള്‍ ദിവസം കോലി ടോസ് വിജയിച്ചിട്ടുണ്ട്. 2015-ല്‍ മൊഹാലിയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു അത്. വിവ് റിച്ചാര്‍ഡ്‌സ്, ഗ്രേയം സ്മിത്ത് എന്നിവരും ജന്മദിനത്തില്‍ ടോസ് വിജയിച്ച ക്യാപ്റ്റന്‍മാരാണ്. ഈ വര്‍ഷം ട്വന്റി-20യില്‍ കോലി രണ്ടാം തവണ മാത്രമാണ് ടോസ് വിജയിക്കുന്നത്. മാര്‍ച്ചില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് നേരത്തെ ടോസ് നേടിയിട്ടുള്ളത്. കഴിഞ്ഞ 15 മത്സരങ്ങള്‍ക്ക് ശേഷം കോലിയുടെ ആദ്യ ടോസ് വിജയമാണിത്.

Content Highlights: Probably should've played 1st game on my birthday, jokes Virat Kohli after rare toss win T20 WC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram