താരങ്ങള്‍ റോബോട്ടുകളല്ല, ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സണ്‍


1 min read
Read later
Print
Share

നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Photo: AFP

ലണ്ടന്‍: ട്വന്റി 20 ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. താരങ്ങള്‍ റോബോട്ടുകളല്ലെന്നും മത്സരത്തില്‍ ഇതെല്ലാം സ്വാഭാവികമാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

' ക്രിക്കറ്റില്‍ വിജയവും പരാജയവുമെല്ലാം സര്‍വസാധാരണമാണ്. ഒരു കളിക്കാരനും തോല്‍ക്കാനായി ഗ്രൗണ്ടില്‍ ഇറങ്ങാറില്ല. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് തന്നെ വലിയ അംഗീകാരമാണ്. കളിക്കാര്‍ റോബോട്ടുകളല്ല, ദയവായി ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കൂ. പരാജയപ്പെടുന്ന സമയത്ത് അവരെ കുറ്റപ്പെടുത്തുകയല്ല, ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കേണ്ടത്'- പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഹിന്ദി ഭാഷയിലാണ് പീറ്റേഴ്‌സണ്‍ തന്റെ അഭിപ്രായം ട്വീറ്ററിലൂടെ അറിയിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി 104 ടെസ്റ്റുകളും 136 ഏകദിനങ്ങളും കളിച്ച താരമാണ് പീറ്റേഴ്‌സണ്‍.

ട്വന്റി 20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ ഏകദേശം അസ്തമിച്ചു. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ പത്തുവിക്കറ്റിന് തകര്‍ത്തു. രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ടുവിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Content Highlights: Pietersen backs Indian team, says players are not robots

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram