ഔട്ടായ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; കിവീസ് താരം കോണ്‍വേയ്ക്ക് ഫൈനല്‍ നഷ്ടം


1 min read
Read later
Print
Share

ഇംഗ്ലണ്ടിനെതിരേ 46 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് കോണ്‍വേ പുറത്തായത്

പുറത്തായ ദേഷ്യത്തിൽ ബാറ്റിൽ ഇടിക്കുന്ന ഡേവോൺ കോൺവേ | Photo: AFP

ദുബായ്: ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ വീഴ്ത്തി ഫൈനല്‍ ഉറപ്പാക്കിയതിന് പിന്നാലെ ന്യൂസീലന്‍ഡിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവോണ്‍ കോണ്‍വേ ഫൈനലിനുണ്ടാകില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് കോണ്‍വേയ്ക്ക് തിരിച്ചടിയായത്.

മത്സരത്തില്‍ ഔട്ടായപ്പോള്‍ കോണ്‍വേ നിരാശ പ്രകടിപ്പിച്ചത് ബാറ്റില്‍ ഇടിച്ചായിരുന്നു. ആ ഇടിയില്‍ ചെറുവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. എക്‌സ്‌റേയില്‍ വിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരേ 46 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് കോണ്‍വേ പുറത്തായത്. ക്രീസിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടയില്‍ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ഫൈനലില്‍ കളിക്കാന്‍ കഴിയാത്തതില്‍ കോണ്‍വേയ്ക്ക് ഒരുപാട് നിരാശയുണ്ടെന്നും എല്ലാവരും അവനോടൊപ്പം നില്‍ക്കുകയാണെന്നും ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. കോണ്‍വേയ്ക്ക് പകരക്കാരനായി ട്വന്റി-20 ലോകകപ്പിലേക്കും ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലേക്കും മറ്റൊരു താരത്തെ ടീമിലെടുക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പകരക്കാരനെത്തുമെന്നും ഗാരി സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.

Content Highlights: New Zealand's Devon Conway Out Of T20 World Cup Final, Tour Of India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram