Photo: AFP
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ വെള്ളിയാഴ്ച സ്‌കോട്ട്‌സന്‍ഡിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ റെക്കോഡ് ബുക്കില്‍.
18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ താരം ട്വന്റി 20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കി.
മൂന്ന് സിക്‌സും ആറു ഫോറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 2007 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ യുവ്‌രാജ് സിങ്ങിന്റെ പേരിലാണ് നിലവില്‍ ട്വന്റി 20 ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡ്.
ഇതോടൊപ്പം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. 2014-ലെ ലോകകപ്പില്‍ പാകിസ്താനെതിരേ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ 18 പന്തില്‍ നിന്ന് 50 തികച്ചിരുന്നു.
Content Highlights: kl rahul hits 2nd fastest fifty by an indian in T20 world cups