ഹൃദയഭേദകമായ തോല്‍വിയ്ക്ക് ശേഷം നീഷാം കുറിച്ചു, 'ഇനി 335 ദിവസങ്ങള്‍'


1 min read
Read later
Print
Share

നീഷാമിന്റെ പ്രകടനത്തിന്റെ മികവിലാണ് കിവീസ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയത്.

Photo: AFP

ദുബായ്: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് കനത്ത നിരാശ സമ്മാനിച്ചാണ് ട്വന്റി 20 ലോകകപ്പ് അവസാനിച്ചത്. ഫൈനല്‍ വരെയെത്തിയെങ്കിലും ലോകകപ്പില്‍ കാലങ്ങളായി പിന്തുടരുന്ന നിര്‍ഭാഗ്യം ഇത്തവണയും കിവീസിനെ തളര്‍ത്തി. കെയ്ന്‍ വില്യംസണെയും സംഘത്തെയും സാക്ഷിയാക്കി ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു.

ലോകകപ്പ് അവസാനിച്ചിട്ടും കിവീസ് താരങ്ങളുടെ നിരാശയും ഓസീസ് താരങ്ങളുടെ ആഘോഷവും ട്വീറ്ററില്‍ നിറയുകയാണ്. അതിനിടയിലാണ് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാം വ്യത്യസ്തമായൊരു ട്വീറ്റുമായി രംഗത്തെത്തിയത്. '335 ദിവസങ്ങള്‍' എന്നായിരുന്നു നീഷാം ട്വീറ്റ് ചെയ്തത്.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് ഇനി 335 ദിവസങ്ങള്‍ എന്നാണ് നിഷാം ട്വീറ്റുകൊണ്ട് വ്യക്തമാക്കിയത്. 2022 ഒക്ടോബര്‍ 16 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പ് ഇപ്പോഴേ ആരംഭിക്കുമെന്ന് താരം ഈ ട്വീറ്റിലൂടെ വ്യക്തമാക്കി.

നിരാശയ്ക്ക് പകരം അടുത്ത ലോകകപ്പിലേക്കുള്ള പ്രത്യാശ പ്രകടിപ്പിച്ച നീഷാമിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. നീഷാമിന്റെ പ്രകടനത്തിന്റെ മികവിലാണ് കിവീസ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ന്യൂസീലന്‍ഡില്‍ നിന്ന് ഓസീസ് വിജയം പിടിച്ചടക്കുകയായിരുന്നു.

Content Highlights: Jimmy Neesham starts countdown for T20 World Cup 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram