മൂന്നുവിക്കറ്റ് അകലെ ബുംറയെ കാത്തിരിക്കുന്നത് പുതിയൊരു റെക്കോഡ്


1 min read
Read later
Print
Share

നിലവില്‍ യൂസ്വേന്ദ്ര ചാഹലിന്റെ പേരിലാണ് ഈ റെക്കോഡ്.

Photo: AFP

അബുദാബി: അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനായാല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാകും. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബുംറയെ തേടിയെത്തുക.

നിലവില്‍ യൂസ്വേന്ദ്ര ചാഹലിന്റെ പേരിലാണ് ഈ റെക്കോഡ്. 49 മത്സരങ്ങളില്‍ നിന്ന് 63 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയിരിക്കുന്നത്. ബുംറയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ 52 മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റുകളുണ്ട്.

അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെ ബുംറ റെക്കോഡ് മറികടക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിനാണ് മൂന്നാം സ്ഥാനത്ത്. 52 വിക്കറ്റാണ് അശ്വിനുള്ളത്.

50 വിക്കറ്റുള്ള ഭുവനേശ്വര്‍ കുമാര്‍ നാലാമതും 42 വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ബുംറ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2021 ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ ബുംറ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് നേടിയ ഏകതാരം.

Content Highlights: Jasprit Bumrah On The Cusp Of Big Record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram