Photo: PTI, AFP
ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എക്കാലവും ആരാധകരില്‍ വീറും വാശിയും നിറയ്ക്കുന്ന പോരാട്ടങ്ങളണ്. മത്സരത്തിനു മുമ്പും മത്സര ശേഷവും ഇരു രാജ്യങ്ങളിലെയും ആരാധകര്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്നതും പതിവാണ്. സോഷ്യല്‍ മീഡിയയുടെ കാലമായപ്പോള്‍ വാക്ക്‌പോര് അതുവഴിയായി.
എന്നാല്‍ ഇത്തവണ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടിയത് രണ്ട് മുന്‍ താരങ്ങളാണ്. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും പാക് താരം മുഹമ്മദ് ആമിറും.
മുന്‍പ് നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഷാഹിദ് അഫ്രീദി, ഹര്‍ഭജനെ തുടര്‍ച്ചയായി നാലു പന്തില്‍ സിക്‌സര്‍ പറത്തുന്ന വീഡിയോ പങ്കുവെച്ച് ആമിറാണ് ട്വിറ്റര്‍ പോരിന് തുടക്കമിട്ടത്.
ഭാജിയുണ്ടോ ഇതുകണ്ട് വെറുതെ ഇരിക്കുന്നു. 2010-ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആമിര്‍ എറിഞ്ഞ വിവാദ നോബോളിന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്. മനോഹരമായ ഈ കളിയെ അപമാനിച്ചതിന് നിങ്ങളെയും നിങ്ങളെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഹര്‍ഭജന്‍ കുറിച്ചു.
ഇതിന് ഭാജിക്കെതിരേ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആമിര്‍ മറുപടി നല്‍കിയത്. ഇതോടെ ഭാജിയും തന്റെ ഭാഷ കടുപ്പിച്ചു.
ഒടുവില്‍ മുന്‍പ് നടന്ന ഒരു മത്സരത്തില്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ താന്‍ സിക്‌സര്‍ അടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഭാജി ഈ വാക്ക്‌പോര് അവസാനിപ്പിച്ചത്.
Content Highlights: india vs pakistan harbhajan singh and mohammad amir were involved in war of words