ഇന്ത്യന്‍ ടീമിന് ഒട്ടും മനക്കരുത്തില്ല: ഗൗതം ഗംഭീര്‍


1 min read
Read later
Print
Share

2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ഗംഭീര്‍.

Photo: PTI

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ടുവിക്കറ്റിന് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗഭീര്‍. ഇന്ത്യന്‍ ടീമിന് ഒട്ടും മനക്കരുത്തില്ലെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

പാകിസ്താനോടും ന്യൂസീലന്‍ഡിനോടും പരാജയപ്പെട്ട് സെമി ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഇന്ത്യന്‍ ടീം മോശം പ്രകടനമാണ് പുറത്തെടുത്തതെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

' ഇന്ത്യയ്ക്ക് മികച്ച ടീമുണ്ട്. പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുമുണ്ട്. പക്ഷേ മനക്കരുത്തില്ല. ടീമംഗങ്ങള്‍ മാനസികമായി പെട്ടെന്ന് തളരുന്നു. ഐ.പി.എല്‍ പോലുള്ള മത്സരങ്ങളില്‍ തിളങ്ങിയതുകൊണ്ട് കാര്യമില്ല. പ്രധാന ടൂര്‍ണമെന്റുകളില്‍ നന്നായി കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യം? ന്യൂസീലന്‍ഡിനെതിരായ മത്സരം അക്ഷരാര്‍ഥത്തില്‍ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം പോലെയായിരുന്നു. തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പഠിക്കണം. ഇന്ത്യന്‍ ടീമിന് തകര്‍ച്ചയെ നേരിടാനുള്ള മനക്കരുത്തില്ല' ഗംഭീര്‍ പറഞ്ഞു.

2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ഗംഭീര്‍. ഇനിയുള്ള എല്ലാ മത്സരങ്ങളില്‍ വിജയിച്ചാല്‍ പോലും ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ കടക്കാനാകുമോ എന്ന കാര്യം സംശയമാണ്.

Content Highlights: India don't have mental strength says Gautam Gambhir

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram