Photo: Reuters
ഇസ്ലാമാബാദ്: വെറ്ററന്‍ താരം ഷുഐബ് മാലിക്കിനെ ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തി പി.സി.ബി.
പരിക്കേറ്റ് ടീമിന് പുറത്തായ സൊഹൈബ് മഖ്‌സൂദിന് പകരമാണ് 39-കാരനായ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പ് നഷ്ടമാകുമെന്ന് അറിഞ്ഞതോടെ സൊഹൈബ് മഖ്‌സൂദ് ആകെ തകര്‍ന്നു പോയെന്നും പരിക്കുകള്‍ ഈ കളിയുടെ ഭാഗമാണെന്നും പി.സി.ബി മുഖ്യ സെലക്ടര്‍ മുഹമ്മദ് വസീം പറഞ്ഞു.
പകരം ടീമിലെടുത്ത ഷുഐബ് മാലിക്കിന്റെ പരിചയസമ്പത്ത് ടീമിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ നയിച്ച താരമാണ് മാലിക്ക്. 2009-ല്‍ കിരീടം നേടിയ ടീമിലും മാലിക്ക് ഉണ്ടായിരുന്നു.
Content Highlights: ICC T20 World Cup Shoaib Malik named replacement in Pakistan squad