സച്ചിനു പോലുമില്ല; ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ അപൂര്‍വ നേട്ടം സ്വന്തമാക്കി കോലി


1 min read
Read later
Print
Share

പാകിസ്താനെതിരേ വ്യക്തിഗത സ്‌കോര്‍ 20-ല്‍ എത്തിയതോടെയാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്

Photo: ANI

ദുബായ്: 2021 ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അഭിമാനിക്കാന്‍ നേട്ടങ്ങളേറെ.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ 500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലിക്ക് സ്വന്തമായത്. മത്സരത്തില്‍ കോലി 49 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്താണ് മടങ്ങിയത്.

പാകിസ്താനെതിരേ വ്യക്തിഗത സ്‌കോര്‍ 20-ല്‍ എത്തിയതോടെയാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ പാക് ടീമിനെതിരേ 543 റണ്‍സ് കോലി സ്വന്തമാക്കിക്കഴിഞ്ഞു.

പാകിസ്താനെതിരേ ലോകകപ്പുകളില്‍ 11 മത്സരങ്ങളില്‍ നിന്നാണ് കോലി 500 റണ്‍സിലെത്തിയത്. രോഹിത് ശര്‍മ (10 മത്സരങ്ങള്‍ 328 റണ്‍സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ആറ് മത്സരങ്ങള്‍ 321 റണ്‍സ്), ഷാക്കിബ് അല്‍ ഹസന്‍ (ആറ് മത്സരങ്ങള്‍ 284 റണ്‍സ്), റോസ് ടെയ്‌ലര്‍ (ഏഴ് മത്സരങ്ങള്‍ 274 റണ്‍സ്) എന്നിവരാണ് ഈ നേട്ടത്തില്‍ കോലിക്ക് പിന്നിലുള്ളത്.

അതേസമയം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ ആദ്യമായി കോലി പുറത്തായതും ഞായറാഴ്ചയാണ്.

2012 ലോകകപ്പില്‍ പാക് ടീമിനെതിരേ 61 പന്തില്‍ നിന്ന് 78 റണ്‍സുമായി പുറത്താകാതെ നിന്ന കോലി 2014-ല്‍ 32 പന്തില്‍ നിന്ന് 36 റണ്‍സുമായും പുറത്താകാതെ നിന്നു. 2016-ല്‍ 37 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത മത്സരത്തിലും താരത്തെ പുറത്താക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.

ഒടുവില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് കോലിയെ പുറത്താക്കിയത്.

Content Highlights: icc t20 world cup 2021 virat kohli become first player to score 500 runs against pakistan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram