ട്വന്റി 20-യില്‍ 400 വിക്കറ്റ്; ചരിത്രമെഴുതി റാഷിദ് ഖാന്‍


1 min read
Read later
Print
Share

Photo: AP

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍.

ട്വന്റി 20-യില്‍ 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു റാഷിദിന്റെ 400-ാമത്തെ ഇര.

ഡ്വെയ്ന്‍ ബ്രാവോ (553), സുനില്‍ നരെയ്ന്‍ (425), ഇമ്രാന്‍ താഹിര്‍ (420) എന്നിവര്‍ക്കു ശേഷം ട്വന്റി 20-യില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ താരമാണ് റാഷിദ്.

അഫ്ഗാനു വേണ്ടി 103 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള റാഷിദ് ഐപിഎല്ലില്‍ 93 പേരെയും പുറത്താക്കിയിട്ടുണ്ട്. ബാക്കി ലോകത്തെ വിവിധ ട്വന്റി 20 ടൂര്‍ണമെന്റുകളിലായി വീഴ്ത്തിയ വിക്കറ്റുകളാണ്.

നേരത്തെ രാജ്യാന്തര ട്വന്റി 20-യില്‍ വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ബൗളറെന്ന നേട്ടം ഈ ട്വന്റി 20 ലോകകപ്പിനിടെ റാഷിദ് സ്വന്തമാക്കിയിരുന്നു.

Content Highlights: icc t20 world cup 2021 rashid khan picks 400 t20 wickets creates history

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram