അഫ്ഗാനെതിരായ ഇന്ത്യയുടെ ജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ


1 min read
Read later
Print
Share

പാകിസ്താന്‍ ഉറവിടമായ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് വ്യാപകമായി ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാകുന്നത്

photo: twitter.com|BCCI

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഇന്ത്യന്‍ വിജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രചരണം.

പാകിസ്താന്‍ ഉറവിടമായ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് വ്യാപകമായി ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാകുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസീഡന്‍ഡിനോടുംപരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ നേരിയ പ്രതീക്ഷ നിലനില്‍ത്തണമെങ്കില്‍ അഫ്ഗാനെതിരേ വന്‍ വിജയം അനിവാര്യമായിരുന്നു. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം സ്വന്തമാക്കാനായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വഴി വ്യാപക പ്രചരണമുണ്ടായത്.

മത്സരത്തിലെ ടോസിനു തൊട്ടുപിന്നാലെ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയോട് വിരാട് കോലി നിങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുമല്ലേ എന്ന് ചോദിക്കുന്ന വീഡിയോയും ഇത്തരം അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്നുണ്ട്.

മാത്രമല്ല ഇന്ത്യന്‍ ഇന്നിങ്‌സിനിടെ നിര്‍ണായക ക്യാച്ചുകള്‍ അഫ്ഗാന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയതും ഒത്തുകളി ആരോപണം ഉന്നയിച്ച് ഇത്തരം അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനിടെ രോഹിത് ശര്‍മയുടെ ഒരു ഷോട്ട് അഫ്ഗാന്‍ താരം ഫീല്‍ഡ് ചെയ്ത് ബൗണ്ടറിയിലേക്ക് തട്ടിയിടുന്ന വീഡിയോ പങ്കുവെച്ചും ഇത്തരം ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം അഫ്ഗാനെതിരേ ജയം നേടാന്‍ സാധിച്ചെങ്കിലും ഇന്ത്യ സെമിയില്‍ കടക്കാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്.

Content Highlights: icc t20 world cup 2021 pakistan social media alleges that india vs afghanistan match was fixed

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram