പാകിസ്താന്‍ ആശ്വാസം; ഫിറ്റ്‌നസ് വീണ്ടെടുത്ത റിസ്വാനും മാലിക്കും ഓസീസിനെതിരേ കളിക്കും


1 min read
Read later
Print
Share

Photo: Getty Images

ദുബായ്: വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് പാകിസ്താന് ആശ്വാസം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനും ഷുഐബ് മാലിക്കും ഫിറ്റ്‌നസ് വീണ്ടെടുത്തതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ പാനല്‍ അറിയിച്ചു. ഇരുവരും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ടീം അറിയിച്ചു.

പനി ബാധിച്ചതു കാരണം മാലിക്കും റിസ്വാനും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതോടെ ഇരുവര്‍ക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.

ലോകകപ്പില്‍ പാക് മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് റിസ്വാനും മാലിക്കും. റിസ്വാന്‍ 214 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ പാക് താരമാണ്. സ്‌കോട്ട്‌ലന്‍ഡിനെതിരായ സൂപ്പര്‍ 12 മത്സരത്തില്‍ ടൂര്‍ണമെന്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറി കുറിച്ച താരമാണ് മാലിക്ക്.

Content Highlights: icc t20 world cup 2021 mohammad rizwan and shoaib malik declared fit to play semi-final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram