പരിക്കേറ്റ ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി


1 min read
Read later
Print
Share

Photo: AP

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്.

തിങ്കളാഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ റണ്ണിനായി ഒടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ് മൈതാനത്തു കിടന്ന റോയി മുടന്തിയാണ് പുറത്തേക്ക് പോയത്.

ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 123 റണ്‍സ് നേടി റോയ് ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിലെ പ്രധാന താരമാണ്.

റോയിക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ 10-ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ മത്സരം.

Content Highlights: icc t20 world cup 2021 jason roy ruled out due to calf injury

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
MODI

2 min

'രാഷ്ട്രപതിയല്ലെങ്കില്‍ ഞങ്ങളില്ല'; പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം,ബഹിഷ്‌കരണം പ്രഖ്യാപിച്ച് പ്രതിപക്ഷം

May 24, 2023


sureshkumar village assistant bribe case

3 min

നാടുനീളെ നടന്ന് 'പിരിവ്', കൈക്കൂലിയായി തേനും പുളിയും; കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ്

May 24, 2023


honey trap

1 min

സെക്‌സ് ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി, മര്‍ദിച്ച് പണം കൈക്കലാക്കി; യുവതിയും സുഹൃത്തും പിടിയില്‍

May 25, 2023