Photo: Getty Images
അബുദാബി: അഫ്ഗാനിസ്താനെതിരേ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി.
2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്താകുന്നത്.
ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും.
ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യത തുലാസിലായത്.
പിന്നാലെ അഫ്ഗാനെതിരെയും സ്‌കോട്ട്‌ലന്‍ഡിനെതിരെയും നേടിയ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പ്രതീക്ഷ കാത്തിരുന്നു. എന്നാല്‍ ഇന്ന് കിവീസ് ജയം നേടിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
Content Highlights: icc t20 world cup 2021 india fail to qualify for knockout stage of icc tournament 1st time since 2012