വിടവാങ്ങല്‍ മത്സരം; അസ്ഗര്‍ അഫ്ഗാന് 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കി നമീബിയ


1 min read
Read later
Print
Share

Photo: AFP

അബുദാബി: ട്വന്റി 20 ലോകകപ്പിനിടെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന മുന്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന് 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കി നമീബിയന്‍ ടീം.

വിടവാങ്ങല്‍ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ അസ്ഗറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നമീബിയന്‍ ടീം വരവേറ്റത്. ഇന്നത്തെ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നമീബിയക്കെതിരായ മത്സരത്തിനു ശേഷം ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേ അഫ്ഗാനിസ്താന് മത്സരങ്ങളുണ്ട്. എങ്കിലും ആ മത്സരങ്ങളില്‍ താന്‍ കളിക്കില്ലെന്ന് താരം അറിയിക്കുകയായിരുന്നു.

മത്സരത്തില്‍ 23 പന്തില്‍ നിന്നും ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് താരം മടങ്ങിയത്. പുറത്തായി മടങ്ങുമ്പോഴും നമീബിയ താരങ്ങള്‍ അസ്ഗറിന് കൈകൊടുക്കാനെത്തി.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് തന്റെ തീരുമാനമെന്ന് താരം പ്രതികരിച്ചു. ''എനിക്ക് യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണം. ഇതാണ് അതിന് പറ്റിയ അവസരമെന്ന് എനിക്ക് തോന്നി. (ടൂര്‍ണമെന്റിനിടെ) ഇപ്പോള്‍ തന്നെ എന്തിനാണ് ഈ തീരുമാനമെന്ന് നിരവധി പേര്‍ എന്നോട് ചോദിക്കുന്നു. എന്നാല്‍ എനിക്കത് വിശദീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മത്സരം ഞങ്ങളെ സംബന്ധിച്ച് വേദന നിറഞ്ഞതായിരുന്നു. അതാണ് ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചത്.'' - അസ്ഗര്‍ പറഞ്ഞു.

അഫ്ഗാന് വേണ്ടി 2009-ലാണ് അസ്ഗര്‍ അരങ്ങേറ്റം കുറിക്കുന്നത്. അഫ്ഗാനിസ്താനായി ആറ് 6 ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അസ്ഗര്‍. 115 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്.

Content Highlights: icc t20 world cup 2021 Asghar Afghan gets guard of honour from Namibia players

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram