ശ്രീലങ്കയ്‌ക്കെതിരായ വിജയത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്‍


1 min read
Read later
Print
Share

ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോനി, അഫ്ഗാനിസ്താന്റെ അസ്ഗര്‍ അഫ്ഗാന്‍ എന്നീ താരങ്ങളെ മറികടന്നാണ് മോര്‍ഗന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Photo: AFP

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ട് വിജയം നേടിയതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍.

അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍ എന്ന റെക്കോഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോനി, അഫ്ഗാനിസ്താന്റെ അസ്ഗര്‍ അഫ്ഗാന്‍ എന്നീ താരങ്ങളെ മറികടന്നാണ് മോര്‍ഗന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ മോര്‍ഗന്റെ കീഴില്‍ ഇംഗ്ലണ്ട് 43 മത്സരങ്ങളില്‍ വിജയിച്ചു. ധോനിയ്ക്കും അസ്ഗറിനും 42 വിജയങ്ങള്‍ വീതമാണുള്ളത്. 68 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച മോര്‍ഗന്‍ 43 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ധോനി 72 മത്സരങ്ങളില്‍ നിന്നാണ് 42 വിജയങ്ങള്‍ നേടിയത്.

നായകസ്ഥാനം ഏറ്റെടുത്തശേഷം ഇംഗ്ലണ്ടിന് വേണ്ടി നിര്‍ണായക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മോര്‍ഗന് സാധിച്ചു. ഇംഗ്ലണ്ടിന് ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുക്കാനും 2016 ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലെത്തിക്കാനും മോര്‍ഗന് സാധിച്ചു.

അയര്‍ലന്‍ഡിനുവേണ്ടി കളിച്ചുതുടങ്ങിയ മോര്‍ഗന്‍ 2012 ലാണ് ഇംഗ്ലണ്ടിന്റെ നായകനായി സ്ഥാനമേല്‍ക്കുന്നത്. അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ നായകനായ താരങ്ങളുടെ പട്ടികയില്‍ മോര്‍ഗന്‍ രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ ഇന്ത്യന്‍ താരം എം.എസ്.ധോനിയാണ് ഈ പട്ടികയില്‍ മോര്‍ഗന്റെ മുന്നിലുള്ളത്.

ട്വന്റി 20 ലോകകപ്പില്‍ കുതിപ്പ് തുടര്‍ന്നാല്‍ ധോനിയെ മറികടന്ന് മോര്‍ഗന്‍ ഈ റെക്കോഡും സ്വന്തം പേരില്‍ കുറിയ്ക്കും.ഇംഗ്ലണ്ടിനുവണ്ടി 68 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച മോര്‍ഗന്‍ 2367 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlights: Eoin Morgan surpasses MS Dhoni and Asghar Afghan as captain with most T20I wins

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram