അന്ന് ക്രിസ്റ്റ്യാനോ കൊക്ക കോള കുപ്പി മാറ്റി, ഇന്ന് വാര്‍ണറും അതാവര്‍ത്തിച്ചു


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ മുമ്പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയത്

Photo: twitter.com|CristianoXtra

ദുബായ്: ഇക്കഴിഞ്ഞ യൂറോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മേശപ്പുറത്തുണ്ടായിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ ട്വന്റി 20 ലോകകപ്പിനിടയിലും സമാന സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് കായിക ലോകം. അന്ന് കുപ്പികളെടുത്ത് മാറ്റിയത് റൊണാള്‍ഡോയായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം അത് ചെയ്തത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു.

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ മുമ്പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയത്. പക്ഷേ ഉടന്‍ തന്നെ വാര്‍ണര്‍ക്കടുത്തെത്തിയ ഐ.സി.സി അധികൃതരില്‍ ഒരാള്‍ കുപ്പികള്‍ തിരികെ വെയ്ക്കാന്‍ വാര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തനിക്ക് ഈ കുപ്പികള്‍ മാറ്റിവെയ്ക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് വാര്‍ണര്‍ കുപ്പികള്‍ മാറ്റാനൊരുങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ ഐ.സി.സി അധികൃതരില്‍ ഒരാള്‍ താരത്തിനടുത്തെത്തി എന്തോ പറഞ്ഞു. ഇതോടെ ഇത് ക്രിസ്റ്റിയാനോയ്ക്ക് നല്ലതാണെങ്കില്‍ തനിക്കും നല്ലതാണ് എന്ന് പറഞ്ഞ് താരം കുപ്പികള്‍ തല്‍സ്ഥാനത്ത് വെയ്ക്കുകയായിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. വാര്‍ണര്‍ 42 പന്തില്‍ നിന്ന് 65 റണ്‍സെടുത്തിരുന്നു.

ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളാണ് കൊക്ക കോള. 2023 വരെയാണ് ഐ.സി.സിയുമായി കൊക്ക കോളയ്ക്ക് കരാറുള്ളത്.

നേരത്തെ യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ക്രിസ്റ്റിയാനോ മുമ്പിലെ മേശയില്‍വെച്ചിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയത്. ഇതിനു പിന്നാലെ കമ്പനിയുടെ വിപണിമൂല്യത്തില്‍ നാല് ദശലക്ഷം ഡോളറിന്റെ ഇടിവുണ്ടായിരുന്നു.

Content Highlights: david warner removes coca cola bottles during press conference like cristiano ronaldo did

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram