ഫൈനലിനൊരുങ്ങി വാര്‍ണര്‍; 30 റണ്‍സകലെ താരത്തെ കാത്ത് ഓസ്‌ട്രേലിയന്‍ റെക്കോഡും


1 min read
Read later
Print
Share

Photo: AP

ദുബായ്: ട്വന്റി 20 ലോകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ. ഈ മത്സരത്തില്‍ 30 റണ്‍സ് നേടാനായാല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ഒരു ഓസ്‌ട്രേലിയന്‍ റെക്കോഡ് സ്വന്തമാക്കാം.

ഈ ലോകകപ്പില്‍ ആറു മത്സരങ്ങളില്‍ നിന്ന് 59.50 ശരാശരിയില്‍ 236 റണ്‍സ് വാര്‍ണര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലില്‍ 30 റണ്‍സ് കൂടി നേടാനായാല്‍ ട്വന്റി 20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററെന്ന നേട്ടം വാര്‍ണര്‍ക്ക് സ്വന്തമാക്കാം.

2007-ലെ ട്വന്റി 20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 265 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. 2012 ലോകകപ്പില്‍ 249 റണ്‍സ് നേടിയ ഷെയ്ന്‍ വാട്ട്‌സണ്‍ രണ്ടാമതുണ്ട്.

അതേസമയം ഫൈനലില്‍ 14 റണ്‍സ് കൂടി നേടാനായാല്‍ പാകിസ്താന്റെ ബാബര്‍ അസം (2507), മുഹമ്മദ് ഹഫീസ് (2514) എന്നിവരെ മറികടന്ന് ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമെന്ന നേട്ടം വാര്‍ണര്‍ക്ക് സ്വന്തമാകും. നിലവില്‍ 87 ഇന്നിങ്‌സുകളില്‍ നിന്ന് 2501 റണ്‍സാണ് വാര്‍ണറുടെ അക്കൗണ്ടിലുള്ളത്.

Content Highlights: david warner 30 runs away from australian t20 wc record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram