'ആദില്‍ റാഷിദിന്റെ വഴി ഞാന്‍ മുടക്കിയതായി തോന്നി, അതാണ് സിംഗിളെടുക്കാതിരുന്നത്'; മിച്ചല്‍ പറയുന്നു


1 min read
Read later
Print
Share

മത്സരത്തിലെ നിര്‍ണായകമായ സമയത്ത് 18-ാം ഓവറില്‍ വിലപ്പെട്ട ഒരു റണ്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു മിച്ചല്‍.

Photo:ICC

ദുബായ്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത് ഡാരില്‍ മിച്ചലിന്റെ ബാറ്റിങ്ങാണ്. വലങ്കയ്യന്‍ ബാറ്ററായ മിച്ചല്‍ പുറത്താകാതെ 47 പന്തില്‍ നിന്ന് അടിച്ചെടുത്തത് 72 റണ്‍സാണ്. ഈ പ്രകടനത്തിനൊപ്പം മിച്ചലിന്റെ ഗ്രൗണ്ടിലെ പെരുമാറ്റത്തിന് കൂടി കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം.

മത്സരത്തിലെ നിര്‍ണായകമായ സമയത്ത് 18-ാം ഓവറില്‍ വിലപ്പെട്ട ഒരു റണ്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു മിച്ചല്‍. സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗളര്‍ ആദില്‍ റാഷിദുമായി കൂട്ടിയിടിച്ച മിച്ചല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിവാദമുണ്ടാക്കേണ്ട എന്നു കരുതിയാണ് സിംഗിളെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്ന് മത്സരശേഷം മിച്ചല്‍ പ്രതികരിച്ചു.

'ആദില്‍ റാഷിദിന്റെ വഴി ഞാന്‍ മുടക്കിയതായി തോന്നി. ഇവിടെ വിവാദം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടെന്നുവെച്ചത്. ഭാഗ്യത്തിന് ആ റണ്‍ മത്സരഫലത്തെ സ്വാധീനിച്ചില്ല', മിച്ചല്‍ വ്യക്തമാക്കി.

Content Highlights: Daryl Mitchell on refusing to run a single after collision with the bowler

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram