ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സ് എം.എസ് ധോനിയെ ഓര്‍മിപ്പിച്ചു; മുന്‍ കിവീസ് താരം പറയുന്നു


1 min read
Read later
Print
Share

Photo: AFP, ANI

അബുദാബി: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ പ്രശംസിച്ച് മുന്‍ കിവീസ് പേസര്‍ സൈമണ്‍ ഡൗള്‍.

മിച്ചലിന്റെ ഇന്നിങ്‌സ് കണ്ടപ്പോള്‍ തനിക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെയാണ് ഓര്‍മ വന്നതെന്നും ഡൗള്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ വേഗം കുറഞ്ഞ പിച്ചില്‍ തുടക്കത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയെങ്കിലും ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം പിടിച്ചുനിന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

''എം.എസ് ധോനിയെന്ന മഹാനായ ഫിനിഷര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ എത്രത്തോളം ബാറ്റ് ചെയ്യുന്നുവോ അത്രത്തോളം ആഴത്തില്‍ നിങ്ങള്‍ക്ക് മത്സരം സ്വന്തമാക്കാന്‍ സാധിക്കും. ആ സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കാകുലരാകുന്നത് എതിര്‍ ടീമും അവരുടെ ബൗളര്‍മാരുമായിരിക്കും. ഇന്ന് ഡാരില്‍ മിച്ചല്‍ ചെയ്തത് അതാണ്. ചെറിയ സ്‌കോറിനുള്ളില്‍ ന്യൂസീലന്‍ഡിന്റെ രണ്ടു വിക്കറ്റുകള്‍ വീണത് അദ്ദേഹം കണ്ടു. പക്ഷേ താന്‍ തുടര്‍ന്ന് ബാറ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പാക്കി. അങ്ങനെ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.'' - ബുധനാഴ്ച കമന്ററിക്കിടെ ഡൗള്‍ പറഞ്ഞു.

Content Highlights: daryl mitchell heroics reminds me former indian captain ms dhoni says simon doull

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram