ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക പുത്തന്‍ ലുക്കില്‍; പുതിയ ജേഴ്‌സി പുറത്തിറക്കി


1 min read
Read later
Print
Share

Photo: twitter.com|BCCI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

'Billion Cheers Jersey' എന്നാണ് പുതിയ ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്റെ പുതിയ ജേഴ്‌സിക്ക്.

ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടീമിന്റെ ഔദ്യോഗിക ജേഴ്‌സി സ്‌പോണ്‍സര്‍മാരായ എം.പി.എല്‍ സ്പോര്‍ട്സ് ബുധനാഴ്ച പുത്തന്‍ ജേഴ്‌സി പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.

നേരത്തെ 1992-ലെ ഇന്ത്യന്‍ ടീം അണിഞ്ഞ ജേഴ്‌സിയോട് സാദൃശ്യമുള്ള ജേഴ്‌സിയാണ് നിലവില്‍ ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്.

ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ ഈ പുതിയ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങും.

Content Highlights: BCCI launches Indian team s new Jersey

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram