സ്ഥിരതയുടെ പര്യായമായി ബാബര്‍ അസം, നേടിയത് അപൂര്‍വമായ റെക്കോഡ്


1 min read
Read later
Print
Share

ബാബറിന്റെ കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.

Photo: AFP

പാകിസ്താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍ അസം. ടീമിലെത്തിയ കാലം തൊട്ട് സ്ഥിരതയോടെ കളിക്കുന്ന ബാബര്‍ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി വളര്‍ന്നു. ഒപ്പം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായക പദവിയും താരത്തെ തേടിയെത്തി.

ബാബറിന്റെ കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അപരാജിത കുതിപ്പ് നടത്തിയ പാകിസ്താന്‍ ചിരവൈരികളായ ഇന്ത്യയെയും ന്യൂസീലന്‍ഡിനെയും തകര്‍ത്തു.

പാകിസ്താന്റെ കുതിപ്പിന് പ്രധാന ഇന്ധനമേകിയത് ബാബറിന്റെ ബാറ്റിങ്ങാണ്. മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിക്കൊണ്ട് ബാബര്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ പുതിയൊരു റെക്കോഡും താരം സ്വന്തമാക്കി.

ട്വന്റി 20 ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുന്ന ആദ്യ നായകന്‍ എന്ന റെക്കോഡാണ് ബാബര്‍ അസം സ്വന്തം പേരിലാക്കിയത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പുറത്താവാതെ 68 റണ്‍സടിച്ച ബാബര്‍ അഫ്ഗാനിസ്താനെതിരേ 51 റണ്‍സ് നേടി. ഇന്നലെ നടന്ന മത്സരത്തില്‍ നമീബിയയ്‌ക്കെതിരേ 70 റണ്‍സ് കൂടി നേടിയതോടെയാണ് ബാബര്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇനി സ്‌കോട്‌ലന്‍ഡിനെതിരേയാണ് പാകിസ്താന്റെ അവസാന മത്സരം.

Content Highlights: Babar Azam creates history with his third fifty in T20 World Cup 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram