ഇസ്ലാമാബാദ്: മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്താന്‍ 23 അംഗ താത്കാലിക ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസീസ് താരം ഷെയ്ന്‍ വാട്ട്‌സണെ വിറപ്പിച്ച പേസര്‍ വഹാബ് റിയാസ്, ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹ്‌സാദ് എന്നിവരെ ഒഴിവാക്കിയാണ് മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്.
ലോകകപ്പിനു മുന്‍പുള്ള അവസാന ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ഇപ്പോള്‍ പ്രഖ്യാപിച്ച 23 താരങ്ങള്‍ക്കും ഏപ്രില്‍ 15, 16 തീയതികളിലായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആദ്യ ഘട്ട ഫിറ്റ്‌നസ് ടെസ്റ്റ് നടക്കും.
ടീം: സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഹസന്‍ അലി, മുഹമ്മദ് ഹഫീസ്, ഇമാമുല്‍ ഹഖ്, ആബിദ് അലി, ഷുഐബ് മാലിക്, ആസിഫ് അലി, , ഫഹീം അഷ്‌റഫ്, ഹാരിസ് സുഹൈല്‍, ഇമാദ് വാസിം, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസ്‌നയിന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.
Content Highlights: wc 2019 selection akmal shehzad and wahab snubbed by pcb