ഇംഗ്ലണ്ടില്‍ പാക് ബൗളര്‍മാര്‍ അടിവാങ്ങിയത് മുഹമ്മദ് ആമിറിന്റെ ഭാഗ്യം


1 min read
Read later
Print
Share

രണ്ടാഴ്ചയ്ക്കുള്ളില്‍ ആമിര്‍ ശാരീരികക്ഷമത വീണ്ടെടുത്താല്‍ ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാക് ടീമിനൊപ്പം അദ്ദേഹവും ഉണ്ടാകും.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പാകിസ്താന്‍ ബൗളര്‍മാരുടെ മോശം പ്രകടനം മുഹമ്മദ് ആമിറിന് ഭാഗ്യമായി. ലോകകപ്പിനുള്ള പാക് ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ആമിറിനെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരികെവിളിച്ചു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 358 റണ്‍സെടുത്തിട്ടും പാകിസ്താന്‍ തോറ്റതിനു പിന്നാലെയാണ് പുതിയ തീരുമാനം. സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്നാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. എന്നാല്‍ പരമ്പരയില്‍ പാക് ബൗളര്‍മാര്‍ തല്ലുവാങ്ങി വലഞ്ഞത് ആമിറിന് നേട്ടമാകുകയായിരുന്നു. പരമ്പരയില്‍ രണ്ടു തവണയാണ് പാക് ടീം 350 റണ്‍സിന് മുകളില്‍ വഴങ്ങിയത്.

അതേസമയം താരത്തിന് ചിക്കന്‍ പോക്സ് പിടിപെട്ടത് ലോകകപ്പ് ടീമിലെ സ്ഥാനത്തിന് തിരിച്ചടിയാകുമോ എന്ന് സംശയമുണ്ട്. എന്നാല്‍ ആമിര്‍ കായികക്ഷമത കൈവരിക്കുമെന്നു തന്നെയാണ് കോച്ച് മിക്കി ആര്‍തര്‍, ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് എന്നിവരുടെ പ്രതീക്ഷ.

രണ്ടാഴ്ചയ്ക്കുള്ളില്‍ ആമിര്‍ ശാരീരികക്ഷമത വീണ്ടെടുത്താല്‍ ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാക് ടീമിനൊപ്പം അദ്ദേഹവും ഉണ്ടാകും.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-യിലും ഏകദിന പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളിലും പാക് ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു. ലോകകപ്പില്‍ ഇത് തിരിച്ചടിയാകുമെന്നതിനാല്‍ പരിചയസമ്പന്നനായ ആമിറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മേയ് 23-ാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നത്. മേയ് 31-ന് വെസ്റ്റിന്‍ഡീസിനെതിരായാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മത്സരം.

Content Highlights: mohammad amir included in pakistan's world cup squad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram