ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം കളത്തില്‍ തിരിച്ചെത്തിയ വാര്‍ണര്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള ഉത്തരം തന്റെ ബാറ്റിലൂടെ നല്‍കുന്നു.
പാകിസ്താനെതിരേ സെഞ്ചുറി അടിച്ച വാര്‍ണര്‍ ആയിരുന്നു കളിയിലെ താരം. എന്നാല്‍ സമ്മാനദാനച്ചടങ്ങിന് ശേഷം ആ പുരസ്‌കാരം വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ഒരു കുഞ്ഞു ആരാധകന് നല്‍കി. കാണികളുടെ അടുത്തേക്ക് ചെന്ന് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു ഇത്.
മത്സരത്തില്‍ 107 റണ്‍സാണ് ഓപ്പണര്‍ നേടിയത്. 41 റണ്‍സിന് ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസനാണ് ഒന്നാമത്.
Content Highlights: David Warner Gifts Man Of The Match Award To Young Fan