വാര്‍ണര്‍ക്ക് കിട്ടി പുതിയൊരു ഇരട്ടപ്പേര്


1 min read
Read later
Print
Share

ബംഗ്ലാദേശിനെതിരേ വാര്‍ണര്‍ നേടിയ 166 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. 14 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്.

ലണ്ടന്‍: ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ആറ് മത്സരങ്ങളില്‍ നിന്ന് 447 റണ്‍സ് പേരില്‍ കുറിച്ച താരം രണ്ട് സെഞ്ചുറികളും നേടി. ബംഗ്ലാദേശിനെതിരേ വാര്‍ണര്‍ നേടിയ 166 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. 14 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്.

ലോകകപ്പില്‍ ഒന്നിലധികം തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോഡും ബംഗ്ലാദേശിനെതിരായ മത്സരത്തോടെ വാര്‍ണര്‍ സ്വന്തം പേരിലാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 2015 ലോകകപ്പില്‍ പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരേ ആയിരുന്നു വാര്‍ണര്‍ ഇതിന് മുമ്പ് 150-ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. അന്ന് 164 പന്തില്‍ 178 റണ്‍സാണ് താരം നേടിയത്.

മത്സരത്തിനുശേഷം സഹതാരങ്ങള്‍ പുതിയ ഇരട്ടപ്പേര് നല്‍കിയെന്ന് വാര്‍ണര്‍ പറയുന്നു. അവര്‍ എന്നെ വിളിക്കുന്നത് ഹംബുള്‍ എന്നാണ് "- മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ വാര്‍ണര്‍ പറഞ്ഞു. വിനയമുള്ള എന്നര്‍ഥം വരുന്ന 'ഹംബിള്‍' എന്ന വാക്കും 'ബുള്‍' എന്ന മുന്‍ പേരും ചേര്‍ത്താണ് പുതിയ ഇരട്ടപ്പേര്. മുമ്പ് 'ബുള്‍' (കാള) എന്ന പേര് വാര്‍ണര്‍ക്കുണ്ടായിരുന്നു.

Content HIghlights: David Warner earns new nickname from his teammates, ICC Cricket World Cup 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram