ലണ്ടന്‍: ലോകകപ്പില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തന്റെ മികച്ച ഫോം തുടരുകയാണ്. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 53 റണ്‍സെടുത്ത താരം ഒരു അപൂര്‍വ നേട്ടവും സ്വന്തം പേരില്‍ കുറിച്ചാണ് മടങ്ങിയത്.
ഒരു ലോകകപ്പില്‍ 500 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഓസീസ് താരമെന്ന നേട്ടമാണ് വാര്‍ണറെ തേടിയെത്തിയിരിക്കുന്നത്. ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരവും വാര്‍ണറാണ്. മറ്റൊരു ഓപ്പണറായ ആരോണ്‍ ഫിഞ്ച് 496 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്. ഏഴ് ഇന്നിങ്സിലാണ് ഇരുവരുടെയും നേട്ടം.
മാത്യു ഹെയ്ഡന്‍ (659), റിക്കി പോണ്ടിങ് (539) എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരങ്ങള്‍.
2003-ലെ ലോകകപ്പില്‍ 673 റണ്‍സെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം. 2003, 1996 (673, 523) ലോകകപ്പുകളില്‍ സച്ചിന്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിന്‍ മാത്രമാണ്.
സച്ചിന്‍ 673 (2003)
മാത്യു ഹെയ്ഡന്‍ 659 (2007)
മഹേള ജയവര്‍ധനെ 548 (2007)
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 547 (2015)
കുമാര്‍ സംഗക്കാര 541 (2015)
റിക്കി പോണ്ടിങ് 539 (2007)
സച്ചിന്‍ 523 (1996)
തിലക്‌രത്‌നെ ദില്‍ഷന്‍ 500 (2011)
ഡേവിഡ് വാര്‍ണര്‍ 500* (2019)
അതിനിടെ ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് തവണ അമ്പത് റണ്‍സിനുമുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ഓപ്പണിങ് സഖ്യമായി ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മാറി. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരേ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഈ ലോകകപ്പില്‍ മൂന്നുതവണ നൂറു റണ്‍സിനുമുകളില്‍ സ്‌കോര്‍ ചെയ്യാനും ഈ കൂട്ടുകെട്ടിനായി.
Content Highlights: david warner 500 runs australia ICC World Cup 2019