ലണ്ടന്‍: ഒടുവില്‍ വിരാട് കോലിയെ കാണാന്‍ ഭാര്യ അനുഷ്‌ക ശര്‍മയെത്തി. ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിരക്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍, അനുഷ്‌കയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തി.
ഇരുവരും ലണ്ടനില്‍ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റിലൂടെ നടക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതോടെ ശനിയാഴ്ച റോസ്ബൗള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിക്കാന്‍ അനുഷ്‌കയുണ്ടാകുമെന്നാണ് സൂചനകള്‍.
സാധാരണ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് അനുഷ്‌ക എത്താറുണ്ട്. എന്നാല്‍, ഐ.പി.എല്‍. ക്രിക്കറ്റിന് വന്നിരുന്നില്ല. 15 ദിവസം മാത്രമാണ് ഭാര്യമാര്‍ക്ക് താരങ്ങളോടൊപ്പം തങ്ങാന്‍ അനുമതി.
Content Highlights: Anushka Sharma joins Virat Kohli in England