To advertise here, Contact Us



വലകുലുക്കിയത് 13-ാം സെക്കന്‍ഡില്‍; ഐ ലീഗില്‍ ചരിത്രമെഴുതി കാറ്റ്‌സുമി യുസ


1 min read
Read later
Print
Share

മത്സരത്തില്‍ ഇതുള്‍പ്പെടെ ഇരട്ട ഗോളുകള്‍ നേടിയ കറ്റ്‌സുമിയുടെ മികവില്‍ 2 -1 ന് നെരോക്ക ജയിച്ചുകയറി.

ഇംഫാല്‍: ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിനുടമയായി നെരോക്ക എഫ്.സി താരം കാറ്റ്‌സുമി യുസ. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തില്‍ 13-ാം സെക്കന്‍ഡിലാണ് കാറ്റ്‌സുമി സ്‌കോര്‍ ചെയ്തത്. വെറും അറു പാസുകള്‍ക്കുശേഷമായിരുന്നു കാറ്റ്‌സുമിയുടെ ഗോള്‍.

To advertise here, Contact Us

2012-2013 സീസണില്‍ യുണൈറ്റഡ് സിക്കിമിനെതിരേ പുണെ എഫ്.സിക്കായി 14-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ ജെയിംസ് മോഗയുടെ റെക്കോഡാണ് കാറ്റ്‌സുമി പഴങ്കഥയാക്കിയത്. 2014-2015 സീസണില്‍ ബെംഗളൂരു എഫ്.സിയുടെ ശങ്കര്‍ സാമ്പിങ്ങിരാജ് പുണെയ്‌ക്കെതിരേ 15-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയിരുന്നു.

മത്സരത്തില്‍ ഇതുള്‍പ്പെടെ ഇരട്ട ഗോളുകള്‍ നേടിയ കറ്റ്‌സുമിയുടെ മികവില്‍ 2-1 ന് നെരോക്ക ജയിച്ചുകയറി.

ഐ ലീഗിലെ വേഗതയേറിയ ഗോളുകള്‍

2014-2015 സീസണ്‍ - നിക്കോളാസ് ഫെര്‍ണാണ്ടസ് (സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവ, 16 സെക്കന്‍ഡ്)

2001-2002 സീസണ്‍ - സുലെയ് മൂസ (ഈസ്റ്റ് ബംഗാള്‍, 21 സെക്കന്‍ഡ്)

2010-2011 സീസണ്‍ - ഗില്‍ബര്‍ട്ട് ഒളിവേര (23 സെക്കന്‍ഡ്, യുണൈറ്റഡ് സ്‌പോര്‍ട്‌സിനെതിരേ)

Content Highlights: katsumi yusa neroca fc becomes the fastest goalscorer in i league nfl history

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us