ഗോകുലത്തിന്റെ കാസ്‌ട്രോയ്ക്ക് ഒരു വര്‍ഷം വിലക്ക്; ജോബി ജസ്റ്റിന് ആറു മത്സരങ്ങളിലും


1 min read
Read later
Print
Share

ഐസ്വാള്‍ താരം നൂറെയ്‌ന്റെ മുഖത്ത് തുപ്പിയതിനെ തുടര്‍ന്നാണ് ജോബിക്കെതിരായ നടപടിക്ക് കാരണം

മുംബൈ: ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്.സിക്കും ഈസ്റ്റ് ബംഗാളിനും തിരിച്ചടി. കളിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഗോകുലത്തിന്റെ വിദേശ താരം ഗില്ലെര്‍മെ കാസ്‌ട്രോയെ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരു വര്‍ഷത്തേക്ക് വിലക്കി. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന് ആറു മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചു.

ഒരു വര്‍ഷം വിലക്കിനൊപ്പം കാസ്‌ട്രോയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും എ.ഐ.എഫ്.എഫ് ചുമത്തിയിട്ടുണ്ട്. ഐ-ലീഗിലോ ഇന്ത്യയിലോ ഒരു വര്‍ഷം ഫുട്‌ബോള്‍ കളിക്കാന്‍ കാസ്‌ട്രോയ്ക്ക് കഴിയില്ല. പുറത്തും ഫുട്‌ബോള്‍ കളിക്കുന്നതിന് ഈ വിലക്ക് കാരണം കാസ്‌ട്രോയ്ക്ക് സാധിച്ചേക്കില്ല

ഗോകുലം കേരള എഫ് സിയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു കാസ്‌ട്രോ. ഷില്ലോങ്ങ് ലജോങ്ങിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച കാസ്‌ട്രോ റഫറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും റഫറിയുടെ മുഖത്ത് തുപ്പിയെന്നും തെളിഞ്ഞതിനാലാണ് വിലക്ക് വന്നത്.

അതേസമയം ജോബി ജസ്റ്റിന് വിലക്കിനൊപ്പം ഒരു ലക്ഷം രൂപ പിഴയുമുണ്ട്്. ഐസ്വാളിനെതിരായ മത്സരത്തില്‍ അവരുടെ പ്രതിരോധ താരം കരീം നൂറെയ്‌ന്റെ മുഖത്ത് തുപ്പിയതിനെ തുടര്‍ന്നാണ് ജോബിക്കെതിരായ നടപടിക്ക് കാരണം. ആ മത്സരത്തില്‍ നൂറെയ്‌നും ജോബിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. നൂറെയ്‌ന് ചുവപ്പ് കാര്‍ഡ് കിട്ടുകയും ചെയ്തു. നൂറെയ്‌നെതിരേയും എ.ഐഫ്.എഫ് നടപടിയെടുത്തു. ആറു മത്സരങ്ങളില്‍ നിന്ന് വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് നൂറെയ്‌നെതിരേയും ചുമത്തിയത്.

Content Highlights: Jobby Justin suspended for six matches Guilherme Castro for a year I-League 2018-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram