ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ചു; റിയല്‍ കശ്മീര്‍ ഒന്നാമത്


1 min read
Read later
Print
Share

വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്.സി. മോഹന്‍ ബഗാനെ തോല്‍പ്പിച്ചു (2-1).

കൊല്‍ക്കത്ത: ഈ സീസണില്‍ ഐലീഗ് ഫുട്ബോളില്‍ കളിക്കാന്‍ അര്‍ഹത നേടിയ റിയല്‍ കശ്മീര്‍ ടീം പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ അവരുടെ നാട്ടില്‍ സമനിലയില്‍ പിടിച്ചതോടെയാണ് കശ്മീര്‍ ടീം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

46-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം റംചുലോവയുടെ സെല്‍ഫ് ഗോള്‍ റിയല്‍ കശ്മീരിനെ മുന്നിലെത്തിച്ചു. മലയാളി താരം ജോബി ജസ്റ്റിന്‍ (56) സമനില ഗോള്‍ കണ്ടെത്തി.

വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്.സി. മോഹന്‍ ബഗാനെ തോല്‍പ്പിച്ചു (2-1). എഡ്വാര്‍ഡോ ഫെരേര (24), അരിന്‍ വില്യംസ് (69) എന്നിവര്‍ നെറോക്കയുടെ ഗോള്‍ നേടി. ബഗാനുവേണ്ടി ഹെന്റി കിസീക്ക (63) സ്‌കോര്‍ ചെയ്തു.

റിയല്‍ കശ്മീരിന് 10 കളിയില്‍ അഞ്ചുജയമടക്കം 18 പോയന്റുണ്ട്. രണ്ടാമതുള്ള െൈചെന്ന സിറ്റിക്ക് ഒമ്പതുകളിയില്‍ 18 പോയന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തില്‍ പിന്നിലാണ്. എട്ടുകളിയില്‍ രണ്ടെണ്ണം ജയിച്ച ഗോകുലം കേരള പത്തുപോയന്റുമായി എട്ടാംസ്ഥാനത്തുണ്ട്.

Content Highlights: I-League 2018 Real Kashmir hold East Bengal to draw on way to top table

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram