കൊല്‍ക്കത്ത: ഐലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ ചര്‍ച്ചില്‍ ബ്രദേഴ്സ് അട്ടിമറിച്ചു (3-0). മറ്റൊരു കളിയില്‍ ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ച് റിയല്‍ കശ്മീര്‍ വിജയവഴിയില്‍ തിരിച്ചെത്തി (2-0).
വില്ലീസ് പ്ലാസയുടെ ഇരട്ടഗോള്‍ മികവിലാണ് ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍, ബഗാനെ കീഴടക്കിയത്. ദൗദ സിസ്സെയും ലക്ഷ്യം കണ്ടു. ഇന്ത്യന്‍ ആരോസിനെതിരേ കശ്മീര്‍ ടീമിനായി സുര്‍ചന്ദ്ര സിങ്, ബാസി അര്‍മാന്ദ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ജയത്തോടെ ചര്‍ച്ചില്‍ ബ്രദേഴ്സ് ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് പോയന്റുള്ള റിയല്‍ കശ്മീര്‍ അഞ്ചാം സ്ഥാനത്താണ്. 16 പോയന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: I League Football Mohun Bagan Real Kashmir