ശ്രീനഗര്‍: ഐ ലീഗില്‍ ഗോകുലത്തിന് വിജയം ഇനിയുമകലെ. മികച്ച ഫോമില്‍ കളിക്കുന്ന റിയല്‍ കശ്മീരിനോട് ഗോകുലം ഒരൊറ്റ ഗോളിന് പരാജയപ്പെട്ടു. 51-ാം മിനിറ്റില്‍ ക്രിസോ റിയല്‍ കശ്മീരിന്റെ വിജയഗോള്‍ നേടി.
ഇതോടെ 16 മത്സരങ്ങളില്‍ 32 പോയിന്റുമായി റിയല്‍ കശ്മീര്‍ ലീഗില്‍ ഒന്നാമതെത്തി. നേരത്തെ മൂന്നാമതായിരുന്നു റിയല്‍ കശ്മീര്‍. 14 മത്സരങ്ങളില്‍ 30 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
15 മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമുള്ള ഗോകുലം പത്താമതാണ്. ആറു സമനിലയും ഏഴ് തോല്‍വിയുമടക്കം 12 പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. ഒപ്പം അവസാന പത്ത് മത്സരങ്ങളിലൊന്നില്‍ പോലും വിജയിക്കാന്‍ ഗോകുലത്തിനായില്ല. കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ബഗാനെ അവരുടെ ഗ്രൗണ്ടില്‍ ഗോകുലം സമനിലയില്‍ കുരുക്കിയിരുന്നു.
Content Highlights: Gokulam Kerala lost to Real Kashmir I League 2019