കശ്മീര്‍ എഫ്.സി കളിക്കും; അഡിഡാസിന്റെ മഞ്ഞക്കുപ്പായത്തില്‍


1 min read
Read later
Print
Share

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് ചാമ്പ്യന്മാരായാണ് റിയല്‍ കാശ്മീര്‍ ഐലീഗിന് യോഗ്യത നേടിയത്.

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് ആദ്യമായി ഐ ലീഗ് കളിക്കാനൊരുങ്ങുന്ന റിയല്‍ കശ്മീര്‍ എഫ്.സിക്ക് ജഴ്‌സിയൊരുക്കി അഡിഡാസ്. മഞ്ഞ നിറത്തിലുള്ള ഹോം ജഴ്‌സിയാണ് റിയല്‍ കശ്മീരിനായി അഡിഡാസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.

ഐ ലീഗിലോ ഐ.എസ്.എല്ലിലോ കളിക്കുന്ന മറ്റൊരു ക്ലബ്ബിന് വേണ്ടിയും അഡിഡാസ് ജഴ്‌സി നിര്‍മ്മിക്കുന്നില്ല. ഐ ലീഗ് വെള്ളിയാഴ്ച്ച തുടങ്ങാനിരിക്കെയാണ് റിയല്‍ കശ്മീര്‍ ജഴ്‌സി പ്രകാശനം ചെയ്തത്.

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് ചാമ്പ്യന്മാരായാണ് റിയല്‍ കാശ്മീര്‍ ഐലീഗിന് യോഗ്യത നേടിയത്. മുന്‍ റേഞ്ചേഴ്‌സ് താരം ഡേവിഡ് റോബേര്‍ട്‌സന്റെ കീഴില്‍ ആണ് റിയല്‍ കാശ്മീര്‍ ഐ ലീഗിന് ഇറങ്ങുന്നത്.

Content Hghlights: Adidas India And I-League Club Real Kashmir FC Announce Official Partnership

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram