ഡീഗോ മാറഡോണ | Photo: AFP
ഡീഗോ മാറഡോണയുടെ വിയോഗം ഫുട്‌ബോള്‍ ലോകത്തിന് വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. അര്‍ജന്റീനയ്ക്ക് വേണ്ടിയും ക്ലബുകള്‍ക്ക് വേണ്ടിയും നിരവധി അത്ഭുത ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞു. അതിലെ ഏറ്റവും മികച്ച 10 ഗോളുകള്‍ കാണാം.
10. 1982-ല്‍ റെഡ് സ്റ്റാറിനെതിരെ ബാര്‍സലോണയ്ക്കായി നേടിയ ഗോള്‍
9. 1988-ല്‍ എ.സി.മിലാനെതിരെ നാപ്പോളിയ്ക്കായി നേടിയ ഗോള്‍
8. 1981-ല്‍ റിവര്‍പ്ലേറ്റിനെതിരെ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി നേടിയ ഗോള്‍
7. 1984-ല്‍ യുവന്റസിനെതിരെ നാപ്പോളിയ്ക്കായി നേടിയ ഗോള്‍
6. 1985-ല്‍ വെറോണയ്‌ക്കെതിരെ നേടിയ ലോങ് റേഞ്ചര്‍. നാപ്പോളിയ്ക്ക് വേണ്ടിയാണ് ഈ ഗോള്‍ പിറന്നത്.
5. 1986 ലോകകപ്പില്‍ ഇറ്റലിയ്‌ക്കെതിരെ നേടിയ ഗോള്‍
4. 1985-ല്‍ ലാസിയോയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് ഗോളുകള്‍. നാപ്പോളിയ്ക്ക് വേണ്ടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.
3. 1994 ലോകകപ്പില്‍ ഗ്രീസിനെതിരെ നേടിയ ഗോള്‍
2. 1986 ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ നേടിയ ഗോള്‍
1. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ അത്ഭുത ഗോള്‍. ഇത് നൂറ്റാണ്ടിന്റെ ഗോള്‍ എന്ന പേരില്‍ അറിയപ്പെടുന്നു
(ഇവിടെ മാറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല)
Content Highlights: Diego Maradona top 10 goals