മാറഡോണ അതൊക്കെ കാട്ടിക്കൂട്ടിയത് ഫിഫയുടെ ചെലവിൽ


1 min read
Read later
Print
Share

ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനയുടെ 'ഇതിഹാസ സ്‌കീം' പ്രകാരമാണിത്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ മൂന്ന് ഗ്രൂപ്പ്‌ മത്സരങ്ങളിലും അവസാനത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും സ്റ്റേഡിയത്തിലെ പ്രധാന സാന്നിധ്യമായിരുന്നു ഡീഗോ മാറഡോണ. എന്നാല്‍ മറഡോണ വെറുതയല്ല റഷ്യയിലെത്തി മത്സരം കാണുന്നത്. അര്‍ജന്റീനയുടെ ഓരോ മത്സരം കാണുന്നതിനും ഫിഫ അദ്ദേഹത്തിന് നല്‍കുന്നത് പതിനായിരം പൗണ്ടാണ്. ഏതാണ്ട് ഒമ്പത് ലക്ഷം രൂപ.

ഡെയ്​ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനയുടെ 'ലെജൻഡ്സ് സ്‌കീം' പ്രകാരമാണിത്. ഓരോ രാജ്യങ്ങളുടേയും മത്സരത്തിന് അതാത് രാജ്യത്തെ സൂപ്പര്‍സ്റ്റാറുകളെ അംബാസിഡര്‍ റോളിലെത്തിക്കുന്നതാണ് ഇന്‍ഫന്റീനയുടെ പദ്ധതി. അവരുടെ ഭക്ഷണവും താമസവുമടക്കമുള്ള എല്ലാ ചെലവുകളും ഫിഫയാണ് വഹിക്കുന്നത്.

നൈജീരിയയെ അര്‍ജന്റീന 1-2 ന് പരാജയപ്പെടുത്തിയ മത്സരത്തില്‍ വിഐപി ഗാലറിയിലിരുന്ന മറഡോണയായിരുന്നു താരം. നൃത്തംച്ചവുട്ടിയും ഉറങ്ങിയും ഉന്മാദിയെപ്പോലെ ഉറഞ്ഞുതുള്ളിയും ആരാധകരെ കൈയിലെടുത്ത ഡീഗോ ഒടുവിൽ നടുവിരൽ കാട്ടി വിവാദമുണ്ടാക്കുകയും ചെയ്തു. ഇതിനെല്ലാം ഒടുവിൽ തളർന്ന് വൈദ്യസഹായം തേടേണ്ടിയും വന്നു. മയക്കുമരുന്നിന്റെ പിൻബലത്തിലാണ് മാറഡോണ ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നായിരുന്നു ഉയർന്ന മറ്റൊരു വിവാദം. എന്നാൽ, ഇതെല്ലാം ഫിഫയുടെ ചെലവിൽ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

Content Highlights: World Cup 2018: Why FIFA paid Maradona Argentina matches

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram