നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായതായി ടീം ഡോക്ടര്‍


1 min read
Read later
Print
Share

ഒരു സമനിലയും ഒരു ജയവുമുള്ള ബ്രസീലിന് സെര്‍ബിയക്കെതിരായ അടുത്ത മത്സരം നിര്‍ണായകമാണ്

മോസ്‌കോ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മര്‍ അറിയിച്ചു. പാദത്തിനായിരുന്നു നെയ്മർക്ക് പരിക്ക്.

സാരമുള്ളതായിരുന്നില്ല ഇത്. ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും പരിക്കില്‍ നിന്ന് മോചിതനായിരിക്കുന്നു. ഓരോ കളി കഴിയുമ്പോഴും അദ്ദേഹം മാനസികമായും ശാരീരികമായും മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. നെയ്മറുടെ ആരോഗ്യനില സംബന്ധിച്ച് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ആശങ്കപ്രകടപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ടീം ഡോക്ടര്‍.

ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ കോസ്റ്ററീക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു സമനിലയും ഒരു ജയവുമുള്ള ബ്രസീലിന് സെര്‍ബിയക്കെതിരായ അടുത്ത മത്സരം നിര്‍ണായകമാണ്.

Content Highlights: World Cup 2018 Neymar 'Fully Recovered' From Foot Injury, Says Brazil Team Doctor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram