മോസ്‌ക്കോ: ഐസ്‌ലന്‍ഡിനെതിരെ പെനാല്‍റ്റി പാഴാക്കിയതിന്റെ സമ്മര്‍ദ്ദത്തില്‍ ക്രൊയേഷ്യക്കെതിരേ മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് സ്പാനിഷ് ക്യാപ്റ്റന്റെ പിന്തുണ.
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോട് താരതമ്യം ചെയ്താണ് റാമോസ് മെസ്സിയെ പുകഴ്ത്തി രംഗത്തെത്തയിരിക്കുന്നത്.
മറഡോണയേക്കാള്‍ മികച്ചവന്‍ ലയണല്‍ മെസ്സിയാണെന്നാണ് സ്പാനിഷ് ക്യാപ്റ്റനായ സെര്‍ജ്യോ റാമോസിന്റെ പക്ഷം. ഞാന്‍ മറഡോണയെ ബഹുമാനിക്കുന്ന കാരണം അദ്ദേഹം എക്കാലത്തേയും മികച്ച താരമാണ്. എന്നാല്‍ അതിനൊപ്പം ഞാന്‍ പറയുന്നു അര്‍ജന്റീനയുടെ ചരിത്രത്തില്‍ മെസ്സിയാണ് അതിനേക്കാള്‍ മികച്ചവന്‍. മെസ്സിയേക്കാള്‍ പ്രകാശവര്‍ഷം പിറകിലാണ് മറഡോണയെന്നും റാമോസ് പറഞ്ഞു
അത്‌ലറ്റികോ മാഡ്രിഡിന്റെ ഡീഗോ ഗോഡിന്റെ അത്ര മികച്ച ഡിഫന്‍ഡറല്ല റാമോസെന്ന് കഴിഞ്ഞ ആഴ്ച മറഡോണ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് റാമോസിന്റെ പ്രതികരണം.