മോസ്ക്കോ: റഷ്യയിലെത്തിയ ബ്രസീലിന്റെ ലോകകപ്പ് ഫുട്ബോൾ ടീമിലെ ഡോക്ടർമാർക്ക് പിടിപ്പതു പണിയാണ്. കളിക്കാരെ മാത്രമല്ല, ടീമിലെ പരിശീലകരെയും പരിക്കിന് ചികിത്സിക്കേണ്ട അവസ്ഥയിലാണ് അവർ.
ടീമിന്റെ മുഖ്യ പരിശീലകൻ ടിറ്റേയ്ക്കാണ് പരിക്കിന് ചികിത്സ വേണ്ടിവന്നത്. കഴിഞ്ഞ ദിവസം കോസ്റ്ററീക്കയ്ക്കെതിരായ മത്സരത്തിനിടെ വീണ് തുടയിൽ കടുത്ത പേശിക്ക് പരിക്കേറ്റത്. ഫിലിപ്പെ കുട്ടീന്യോ നേടിയ തൊണ്ണൂറ്റിയൊന്നാം മിനിറ്റിലെ ഗോൾ ആഘോഷിക്കുന്നതിനിടെയാണ് ടിറ്റേയ്ക്ക് വീണ് പരിക്കേറ്റത്. ഗോളടിച്ചതിന്റെ സന്തോഷത്തിൽ ഡഗ്ഗൗട്ടിൽ നിന്ന് ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങുന്നതിനിടെ സബ്സ്റ്റിറ്റ്യൂട്ട് ഗോളി എഡേഴ്സൺ മൊറേയ്സ് തട്ടിയാണ് ടിറ്റെ ഗ്രൗണ്ടിൽ തലകുത്തി വീണത്.
ടിറ്റെയുടെ പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. തന്റെ കരിയറിൽ ആദ്യമായാണ് ഇതുപോലെ ഒരു പരിശീലകനെ പരിക്കിന് ചികിത്സിക്കേണ്ടിവരുന്നതെന്ന് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞു.
കോസ്റ്ററീക്കയ്ക്കെതിരായ മത്സരത്തിലാണ് ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്കേറ്റത്.
Content Highlights: Fifa World Cup Injuries Brazil Titte Neymar