മോസ്ക്കോ: ലോകകപ്പ് കാണാനായെത്തിയ ബ്രസീലുകാരൻ റഷ്യയിൽ അറസ്റ്റിലായി. ബ്രസീൽ സർക്കാരിന്റെ അഭ്യർഥന മാനിച്ച് കുറ്റവാളികളെ കൈമാറുന്ന നിയമം അനുസരിച്ചാണ് റോഡ്രിഗോ വിൻസെന്റി ഡിനാർഡി എന്നയാൾ സെന്റ് പീറ്റേഴ്സ്ബർഗിൽ പിടിയിലായത്. ഇയാളെ രണ്ടു മാസത്തേയ്ക്ക് വീട്ടുതടവിൽ പാർപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്സ്ബർഗ് കോടതിയുടെ വക്താവ് ഡാരിയ ലെബദേവ പറഞ്ഞു. എന്നാൽ, അറസ്റ്റിനെക്കുറിച്ച് സെന്റ് പീറ്റേഴ്സ്ബർഗ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആയുധധാരിയായെത്തി കൊള്ളയടിച്ച കേസിലെ പ്രതിയായ ഡിനാർഡിയെ ഇന്റർപോളാണ് ബ്രസീൽ-കോസ്റ്ററീക്ക മത്സരത്തിന്റെ ദിവസം അറസ്റ്റിലായത്. ഇന്റർപോളിന്റെ ആവശ്യാർഥമാണ് ഇയാളെ വീട്ടുതടവിൽ പാർപ്പിക്കുന്നത്.
Content Highlights: Fifa World Cup Brazil Fan Arrested Interpol